ആമുഖം
അവതരണം: മക്കയില്‍
സൂക്തങ്ങള്‍: 7
പ്രാരംഭമെന്നാണ് ഫാത്തിഹയുടെ ഭാഷാര്‍ഥം. ഇത് ഖുര്‍ആന്റെ ആമുഖം പോലെയാണ്. മുസ്‌ലിംകള്‍ ദിനേന നമസ്‌കാര വേളയില്‍ നന്നെ ചുരുങ്ങിയത് പതിനേഴു തവണ ഇത് പാരായണം ചെയ്യുന്നു. പ്രവാചകത്വത്തിന്റെ ആദ്യകാലത്താണ് ഇത് അവതീര്‍ണമായത്. ഒന്നിച്ചവതരിച്ച ആദ്യത്തെ അധ്യായവും ഇതുതന്നെ. അല്‍അലഖ്, അല്‍മുസ്സമ്മില്‍, അല്‍മുദ്ദസ്സിര്‍ എന്നീ അധ്യായങ്ങളിലെ ഏതാനും സൂക്തങ്ങളേ ഇതിനുമുമ്പ് അവതീര്‍ണമായിട്ടുള്ളൂ. ഇതിലെ 'ഞങ്ങളെ നേര്‍വഴിയില്‍ നയിക്കേണമേ' എന്ന പ്രാര്‍ഥനക്കുള്ള പ്രപഞ്ചനാഥന്റെ പ്രത്യുത്തരമെന്ന നിലയിലാണ് ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന ജീവിതവ്യവസ്ഥ തുടര്‍ന്നുള്ള അധ്യായങ്ങളിലൂടെ അവതീര്‍ണമായത്.