Pages


Surah Al-Fatiha Translate in Malayalam

Monday, 23 May 2016



അല്‍-ഫാതിഹഅധ്യായം - 1



  1. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
  2. സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
  3. പരമകാരുണികനും കരുണാനിധിയും.
  4. പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍.
  5. നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
  6. ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
  7. നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍. കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.

ആമുഖം
 അവതരണം: മക്കയില്‍‍ 
സൂക്തങ്ങള്‍: 7 

 പ്രാരംഭമെന്നാണ് ഫാത്തിഹയുടെ ഭാഷാര്‍ഥം. ഇത് ഖുര്‍ആന്റെ ആമുഖം പോലെയാണ്. മുസ്‌ലിംകള്‍ ദിനേന നമസ്‌കാര വേളയില്‍ നന്നെ ചുരുങ്ങിയത് പതിനേഴു തവണ ഇത് പാരായണം ചെയ്യുന്നു. പ്രവാചകത്വത്തിന്റെ ആദ്യകാലത്താണ് ഇത് അവതീര്‍ണമായത്. ഒന്നിച്ചവതരിച്ച ആദ്യത്തെ അധ്യായവും ഇതുതന്നെ. അല്‍അലഖ്, അല്‍മുസ്സമ്മില്‍, അല്‍മുദ്ദസ്സിര്‍ എന്നീ അധ്യായങ്ങളിലെ ഏതാനും സൂക്തങ്ങളേ ഇതിനുമുമ്പ് അവതീര്‍ണമായിട്ടുള്ളൂ. ഇതിലെ 'ഞങ്ങളെ നേര്‍വഴിയില്‍ നയിക്കേണമേ' എന്ന പ്രാര്‍ഥനക്കുള്ള പ്രപഞ്ചനാഥന്റെ പ്രത്യുത്തരമെന്ന നിലയിലാണ് ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന ജീവിതവ്യവസ്ഥ തുടര്‍ന്നുള്ള അധ്യായങ്ങളിലൂടെ അവതീര്‍ണമായത്.

No comments:

Post a Comment

 

Most Reading

Sidebar One